മലയാളി വ്യാജ ഡോക്ടര്‍ പൊള്ളാച്ചിയില്‍ പൊലീസ് പിടിയിലായി


ഡോക്ടറുടെ വേഷം കെട്ടി ചികിത്സ നടത്തിയിരുന്ന മലയാളിയെ പൊള്ളാച്ചി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലുള്ള ബി റിതീഷ് എന്ന 36 കാരനാണ് പിടിയിലായത്.


പോലീസ് പറയുന്നത് പ്രകാരം ബി കോം ബിരുദധാരിയായ റിതീഷ് കഴിഞ്ഞ എട്ട് മാസത്തോളമായി ജ്യോതി നഗറില്‍ താമസിച്ച് അവിടെ തന്നെ ഒരു ക്ലിനിക് നടത്തി ആളുകളെ ചികില്‍സിച്ച് വരുന്നു. വ്യാജ ഐ ഡി കാര്‍ഡുണ്ടാക്കിയ റിതീഷ് ഒരു ഓങ്കോളജിക്കാരനാണെന്നാണ് ഐ ഡി യില്‍ രേഖപ്പെടുത്തിയത് . ഓങ്കോളജി വിഭാഗത്തില്‍ കൊല്ലത്തെ ഒരു ആശുപത്രിയില്‍ ജോലി ചെയ്തതായും ഇയാള്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി. ബികോം പഠന ശേഷം ഒരു വര്‍ഷത്തെ നഴ്‌സിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയ റിതീഷ് എറണാകുളത്തെ ഒരു ഫാര്‍മസി കമ്ബനിയില്‍ ജോലി ചെയ്തിരുന്നു.


അവിടെ വെച്ചാണ് ഇയാള്‍ മരുന്നുകളുടെ പേര് വിവരങ്ങളും ഉപയോഗവവും പഠിച്ചത് . ഒരു രോഗിയില്‍ നിന്ന് 100 രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. റിതീഷിന്റെ ക്ലിനിക് സന്ദര്‍ശിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പോലീസിനെ വിവരമറിയിച്ചത്

വഞ്ചന കുറ്റം (470 ), വ്യാജ രേഖയുണ്ടാക്കല്‍ (468 ). കള്ളയാധാരമുണ്ടാക്കല്‍ (471 ) എന്നീ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു



Sharing is Caring