മലപ്പുറത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍


തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി കൊടിഞ്ഞിയില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി ഫൈസല്‍ (30) ആണ് മരിച്ചത്. ഫാറൂഖ് നഗര്‍ അങ്ങാടിയില്‍ റേഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. ഗള്‍ഫില്‍ നിന്ന് ലീവിനു വന്ന ഫൈസല്‍ നാളെ തിരിച്ചു മടങ്ങാനിരിക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. തിരൂരങ്ങാടി പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




Sharing is Caring