മലപ്പുറത്ത് അഫ്സപ പ്രഖ്യാപിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി


മലപ്പുറം ജില്ലയില്‍ അഫ്സപ (സൈനികനിയമം) പ്രഖ്യാപിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി. ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മലപ്പുറം ജില്ലയില്‍ അഫ്സപ പ്രഖ്യാപിക്കാന്‍ കേരളസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് സുബ്രഹ്മണ്യസ്വാമി പറഞ്ഞത്.
ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ”ഡ്രസ്സ് റിഹേഴ്സല്‍” ആണ് മലപ്പുറത്ത് നടന്നത്. സിപിഎം ചെയ്ത പാപമാണ് മലപ്പുറം ജില്ല. ആ ജില്ലയുടെ ഭരണം സൈന്യത്തിന് കൈമാറണം – സ്വാമി പറയുന്നു. മലപ്പുറം സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സ്വാമിയുടെ പ്രതികരണം.


മലപ്പുറത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഭരണഘടനയുടെ അഖണ്ഡത ഉറപ്പിക്കാനും മലപ്പുറത്ത് പ്രത്യേക നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്, മലപ്പുറത്ത് നിലവിലെ സ്ഥിതിഗതികള്‍ പരിശോധിക്കണമെന്ന് ഞാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനോട് ആവശ്യപ്പെടുന്നു – അഭിമുഖത്തില്‍ സ്വാമി പറഞ്ഞു.




Sharing is Caring