മലപ്പുറത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം


മലപ്പുറത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത പാശ്ചാത്തലത്തിൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാതെയാണ് ഓൺലൈൻ പഠനം ആരംഭിച്ചതെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. അസൗകര്യമുള്ള കുട്ടികളുടെ കണക്കെടുപ്പ് പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപെയാണ് ക്ലാസുകൾ ആരംഭിച്ചത്. ക്രമീകരണമേർപ്പെടുത്താൻ വേണ്ടി തയ്യാറാക്കിയ ലിസ്റ്റിൽ ദേവിക ഉൾപ്പെട്ടിരുന്നതായി സ്‌കൂൾ പിടിഎ ഭാരവാഹികളും വ്യക്തമാക്കി.ബിആർസി തലത്തിൽ നടത്തിയ കണക്കെടുപ്പിൽ കുറ്റിപ്പുറം ബ്ലോക്കിൽ 260 കുട്ടികളെയാണ് ഓൺലൈൻ പഠനത്തിന് അസൗകര്യമുള്ളതായി കണ്ടെത്തിയത്. ദേവികയും ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. എന്നാല് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനും ബദൽ മാർഗം ഒരുക്കുന്നതിനും മുൻപേ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു.




Sharing is Caring