വിദ്യാർത്ഥിയുടെ ആത്മഹത്യ കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യം ഒരുക്കുന്നത് വരെ ഓൺലൈൻ ക്ലാസ് നിർത്തിവെക്കുക-എം.എസ്.എഫ് –


കൊയിലാണ്ടി:പാവപ്പെട്ട വിദ്യാര്‍ത്ഥികളെ പരിഗണിക്കാതെ തിരക്കിട്ട് നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ എടുത്ത ദാരുണ സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി AEO ഓഫീസ് എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഉപരോധിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മതിയായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഇത്തരം വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ നടപ്പിലാക്കാന്‍ പാടുള്ളൂ എന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാതെ മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ നടപടി അപലപനീയമാണ്. കൊയിലാണ്ടി ഉപജില്ലയില്‍ ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള പ്രാഥമിക പഠനം പോലും നടന്നിട്ടില്ല എന്നാണ് ഓഫീസ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്. ഇത്ര നിരുത്തരവാദിത്വപരമായി ഈ വിഷയത്തെ കൈകാര്യം ചെയ്ത് ജൂണ്‍ ഒന്നിന് ക്ലാസ് തുറന്നു എന്ന് മേനി നടിക്കുന്ന സര്‍ക്കാര്‍ ഈ വിദ്യാര്‍ത്ഥിയുടെ മരണത്തിന്‍റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്നും പൊതുസമൂഹത്തോട് മാപ്പ് പറയണം എന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡന്‍റ് ആസിഫ് കലാം, ഭാരവാഹികളായ അഫ്രിന്‍ നുഹ്മാന്‍, ഹാദിഖ് ജസാര്‍, സാബിത്ത് നടേരി, സിഫാദ് ഇല്ലത്ത്, ഷാക്കിര്‍, മിന്‍ഹാജ്, ആഖില്‍, ആദില്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്തം നല്‍കി.




Sharing is Caring