മലപ്പുറം കളക്ട്രേറ്റില്‍ കാറില്‍ സ്‌ഫോടനം


ലപ്പുറം കളക്ട്രേറ്റ് വളപ്പില്‍ കാറില്‍ സ്ഫോടനം. ജില്ലാ ഫ്സ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി പരിസരത്തു പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ഡിഎംഒ(ഹോമിയോ)യുടെ കാറിലാണ് സ്ഫോടനം നടന്നത്.


ഉച്ചയ്ക്ക് ഒന്നോടെയുണ്ടായ പൊട്ടിത്തെറിയില്‍ കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. ടയറുകള്‍ പഞ്ചറായി. തൊട്ടടുത്തു നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളുടെ ചില്ല് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.


ഡിവൈഎസ്പി പി എം പ്രദീപിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ട്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തിന് പ്രഷര്‍കുക്കര്‍ പയോഗിച്ചതായാണ് പ്രാഥമിക നിഗമനം. അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ ഉപയോഗിച്ചിട്ടുണ്ട്. സ്ഫോടനത്തിന്ശേഷം വെടിമരുന്നിന്റെ ഗന്ധം ഉയര്‍ന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞുബെയ്സ് മൂവ്മെന്റ് എന്നെഴുതിയ ഒരു പെട്ടി സംഭവ സ്ഥലത്തുനിന്ന് കിട്ടിയതായി റിപ്പോര്‍ട്ടുണ്ട്. ഇത് ബോംബ് സ്ക്വാഡ് തുറന്ന് പരിശോധിച്ചു. പെട്ടിക്കുള്ളില്‍നിന്ന് മുഹമ്മദ് അഖ്‌ലാക്കിനെ കൊന്നത് ഇന്ത്യക്ക് അപമാനകരമാണെന്നെഴുതിയ ലഘുലേഖ കണ്ടെത്തി. ഇന്ത്യയുടെ ഭൂപടവും ഒരു പെന്‍ഡ്രൈവും ഇതിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഈ വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷംമാത്രമെ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു എന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

കൊല്ലം കളക്ട്രേറ്റിലും ബാംഗ്ളൂരിലും ഉണ്ടായ സ്ഫോടനങ്ങളുമായി ഇന്നുണ്ടായ സ്ഫോടനത്തിന് സാമ്യം ഉണ്ട്. ഇതിനുപുന്നില്‍ ബെയ്സ് മൂവ്മെന്റ് എന്ന പേരിലുള്ള ഏതെങ്കിലും സംഘടനയ്ക്ക് ബന്ധമുണ്ടോ എന്നും സംശയമുയരുന്നുണ്ട്. നിലവിൽ മലപ്പുറം കളക്ടറായ ഷീനമോളായിരുന്നു കൊല്ലം കളക്ട്രറ്റിൽ സ്ഫോടനം നടന്നപ്പോള്‍ കൊല്ലം കളക്ടര്‍.



Sharing is Caring