മര്‍ജാവാനിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി


മിലാപ് സവേരി സംവിധാനം ചെയ്ത് റിതീഷ് ദേശ്മുഖ്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മര്‍ജാവാന്‍. ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനംപുറത്തിറങ്ങി. താര സുതാരിയ, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അക്രമാസക്തവും നാടകീയവുമായ ഒരു പ്രണയകഥ ആണ് ചിത്രം പറയുന്നത്. നവംബര്‍15 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തില്‍ കുള്ളനായിട്ടാണ് റിതീഷ് ദേശ്മുഖ് എത്തുന്നത്.


മിലാപും, റിതേഷും, സിദ്ധാര്‍ഥും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഏക് വില്ലന്‍ എന്ന ആദ്യ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഷാദ് രന്ധവ, രവി കിഷന്‍, വരിന്ദര്‍ സിംഗ് ഭൂമാന്‍, ബിക്രം ജിത് കന്‍‌വര്‍‌പാല്‍, ഗോദാന്‍ കുമാര്‍, നുസ്രത്ത് ഭരുച്ച എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കുമാര്‍, യോ യോ ഹണി സിംഗ്, തനിഷ്ക് ബാഗ്ചി, കുനാല്‍ വര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് താനിഷ് ബാഗ്ചി, മീറ്റ് ബ്രോസ്, യോ യോ ഹണി സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖില്‍ അദ്വാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.




Sharing is Caring