മരണ സര്‍ട്ടിഫിക്കറ്റിന് ആധാര്‍ നിര്‍ബന്ധമാക്കി


മരണ സര്‍ട്ടിഫിക്കറ്റിനും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഓഗസ്റ്റ് ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. തട്ടിപ്പ് തടയാനാണ് നിയമം കൊണ്ടുവരുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


ആധാര്‍ ഇല്ലെങ്കില്‍ മരിച്ചയാളുടെ അടുത്ത ബന്ധുക്കളുടെ ആധാര്‍ ഹാജരാക്കിയാല്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് വ്യാജ മരണ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടത്.


അതേസമയം, ജമ്മു കശ്മീര്‍, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുതിയ തീരുമാനം ബാധകമല്ല.



Sharing is Caring