മന്ത്രിമാരായ ജി.സുധാകരനും കടകംപള്ളിക്കും ഭീഷണി


മന്ത്രി ജി.സുധാകരന് ഫോണിലൂടെ ഭീഷണി. ജൂണ്‍ 5, 6 തീയതികളിലാണ് ഫോണിലൂടെ അജ്ഞാത ഭീഷണി എത്തിയത്. മന്ത്‌റിയുടെ മൊബൈല്‍ ഫോണിലേക്ക് ജൂണ്‍ 7 ന് വര്‍ഗീയ ധ്വനി വരുന്ന തരത്തില്‍ വീണ്ടും ഭീഷണി മുഴക്കുകയും ജി.സുധാകരനും മന്ത്രി കടകംപള്ളി സുരേന്ദ്രനുമാണ് അവരുടെ അടുത്ത ലക്ഷ്യമെന്നു സൂചന നല്‍കുകയും ചെയ്തു.
ജൂണ്‍ 9 ന് ഭീഷണി ആവര്‍ത്തിച്ചു. ഇതു സംബന്ധിച്ച് പൊലീസ് ഇന്റലിജന്‍സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങി. മുഖ്യമന്ത്‌റിക്കും ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്.




Sharing is Caring