മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ ആരോപണവുമായി തൃശൂര്‍ നഗരത്തില്‍ പോസ്റ്റര്‍ പ്രചാരണം


തൃശൂർ∙ ചാവക്കാട് ഹനീഫ വധത്തിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ ആരോപണവുമായി തൃശൂര്‍ നഗരത്തില്‍ പോസ്റ്റര്‍. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ സംരക്ഷിക്കുന്ന സി.എന്‍. ബാലകൃഷ്ണനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നാണ് പോസ്റ്ററുകളിലെ ആവശ്യം.തിരുവനന്തപുരത്ത് ചേരുന്ന കെപിസിസി യോഗം തൃശൂരിലെ ഗ്രൂപ്പ് പ്രശ്നം ചര്‍ച്ച ചെയ്യാനിരിക്കെയാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.




Sharing is Caring