ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത കേസില്‍ ആര്‍എസ്.എസ്-പോലീസ് ബന്ധത്തിന് തെളിവ്: പിണറായി


കോഴിക്കോട്: തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത കേസില്‍ അറസ്റ്റിലായ മൂന്ന് ആര്‍.എസ്.എസുകാരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് ആര്‍.എസ്.എസ് പോലീസ് ബന്ധത്തിന് തെളിവാണെന്ന് പിണറായി വിജയന്‍. ശ്രീനാരായണ ദര്‍ശനത്തെ കുരിശിലേറ്റാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമം തുറന്നുകാണിക്കാന്‍ ശ്രമിച്ച നിശ്ചല ദൃശ്യം കണ്ടു കലി തുള്ളിയവരും വികാരം കൊണ്ടവരും ശ്രീനാരായണ പ്രതിമ തകര്‍ത്ത് ആര്‍ എസ് എസ് കുപ്പയിലെറിഞ്ഞതിനെക്കുറിച്ചു മിണ്ടിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആര്‍ എസ് എസ് അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നതെന്നും പിണറായി വിജയന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.




Sharing is Caring