കണ്ണൂര്‍: തുറമുഖ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്‍റുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മാതാവ് തോട്ടട ജവഹര്‍ നഗര്‍ ഹൗസിംഗ് കോളനിയിലെ മാണിക്യയില്‍ ടി.കെ. പാര്‍വതിയമ്മ (98) നിര്യാതയായി. അന്തരിച്ച പ്രശസ്ത സംസ്കൃത പണ്ഡിതനും ജ്യോതിഷ പണ്ഡിതനുമായ പി.വി. കൃഷ്ണന്‍ ഗുരുക്കളുടെ ഭാര്യയാണ്. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പയ്യാന്പലത്ത് നടക്കും.
മറ്റുമക്കള്‍: പി.വി. രവീന്ദ്രന്‍ (റിട്ട. കെല്‍ട്രോണ്‍ ജീവനക്കാരന്‍), പരേതരായ പി.വി. ബാലകൃഷ്ണന്‍, പി.വി. ശിവരാമന്‍.മരുമക്കള്‍: ടി.എം. സരസ്വതി (റിട്ട. ടീച്ചര്‍ ഇരിങ്ങല്‍ സുബ്രഹ്മണ്യ വിലാസം യുപി സ്കൂള്‍) പ്രസന്നകുമാരി (റിട്ട. ടീച്ചര്‍, എടക്കാട് മണപ്പുറം സ്കൂള്‍) ജ്യോത്സ്ന (റിട്ട.ടീച്ചര്‍, എളയാവൂര്‍ സിഎച്ച്‌എം ഹയര്‍ സെക്കണ്ടറി സ്കൂള്‍).














