മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം നടന്ന മന്‍സോര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ രാജസ്ഥാനിലെ ഉദയ്പുരില്‍ നിന്ന് മംദസേരിലേക്കുളള യാത്രയ്ക്കിടയിലാണ് അറസ്റ്റ്.
രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് മധ്യപ്രദേശ് അതിര്‍ത്തിയില്‍ വെച്ച് തടഞ്ഞിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ച് ബൈക്കില്‍ യാത്ര ആരംഭിച്ചെങ്കിലും പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കവെയാണ് രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്തത്.













