മധ്യപ്രദേശില്‍ യുവതിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി; സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കണ്ടെത്തി


ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒറ്റ മുറിയുള്ള വാടക വീട്ടില്‍ നിന്നുമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും ബിയറിന്റെയും ശീതള പാനീയത്തിന്റേയും കുപ്പി കണ്ടെത്തിയാതായി പൊലീസ് അറിയിച്ചു.


സോഹര്‍ സ്വദേശിയായ യുവതിയാണ് കൊല്ലപ്പെട്ടത് എന്ന് പൊലീസ് കണ്ടെത്തി. ഒരു യുവാവിനോടൊപ്പം ഭോപ്പാലിലെ പ്രഗാതി നഗറിലാണ് യുവതി താമസിക്കുന്നത്. ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനാലാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. വാതില്‍ പൊളിച്ചാണ് പൊലീസ് അകത്ത് കടന്നത്. നഗ്നയായാണ് യുവതിയുടെ മൃതദേഹം കിടന്നിരുന്നത്.




Sharing is Caring