മധുരയില്‍ കൂട്ട ആത്മഹത്യ: കുടംബത്തിലെ ആറു പേര്‍ മരിച്ചു


തമിഴ്‌നാട്ടില്‍ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടംബത്തിലെ ആറു പേര്‍ മരിച്ചു. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്‌സയിലാണ്. മധുര യാഗപ്പ നഗറിലെ കുറുഞ്ഞി കുമാരന്‍, സഹോദരന്‍ വേല്‍ മുരുകന്‍, അമ്മ ജഗജ്യോതി, കുറുഞ്ഞിയുടെ മകള്‍ താരാണി, വേല്‍ മുരുകന്റെ മകള്‍ ജയശക്തി എന്നിവര്‍ സംഭവ സ്ഥലത്തും വേല്‍മുരുകന്റെ ഭാര്യ ദേവി ആശുപത്രിയില്‍ വച്ചും മരിച്ചു. കുറുഞ്ഞിയുടെ ഭാര്യ തങ്കശെല്‍വിയും മറ്റൊരു മകള്‍ ജയമോനിക്കയും ഗുരുതരാവസ്ഥയില്‍ ചികിത്‌സയിലാണ്.
കുടംബം മധുരയില്‍ ഒരു സ്‌കൂള്‍ നടത്തുന്നുണ്ട്. റിയല്‍ എസ്‌റേററ്റ് ബിസിനസിലും നിക്ഷേപമുണ്ട്. എന്നാല്‍ ബിസിനസ് നഷ്ടമായതോടെ സ്‌കൂള്‍ നടത്തിപ്പും അവതാളത്തിലായെന്നും സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.


കുടുംബാംഗങ്ങളെ ആരെയും ഞായറാഴ്ച പുറത്തു കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അനേവഷിച്ചപ്പോഴണ് സംഭവം അറിയുന്നത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും ഗുരുതരാവസ്ഥയിലുള്ളവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടങ്കിലും ഉള്ളടക്കം പൊലീസ് പുറത്തു വിട്ടിട്ടില്ല.




Sharing is Caring