എട്ടാ: വീടിനുള്ളില്‍ കയറി തന്നെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ചുമുറിച്ച് യുവാവ്. മദ്യലഹരിയിലാണ് രാജ്കുമാര് എന്ന യുവാവ് പാമ്പിനെ കടിച്ചുമുറിച്ചത്. ഉത്തര്‍പ്രദേശിലെ എട്ടായിലാണ് സംഭവം.എന്റെ മകന് അമിതമായി മദ്യപിച്ച് കിടക്കുകയായിരുന്നു. ഒരു പാമ്ബ് ഇഴഞ്ഞുവന്ന് അവനെ കടിച്ചു. ഇതോടെ അവന് പാമ്ബിനെ പിടിച്ച് തിരിച്ചു കടിച്ച് കഷ്ണങ്ങളാക്കി നുറുക്കുകയായിരുന്നു.’ രാജ്കുമാറിന്റെ അച്ഛന് ബാബു റാം പറയുന്നു.പാമ്പുകടിയേറ്റ മകനെ ചികിത്സിക്കാന്‍ പണമില്ലെന്നും അദ്ദേഹം പറഞ്ഞു. യുവാവിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.












