തൃപ്പൂണിത്തുറ: മദ്യപാനത്തെച്ചൊല്ലിയുണ്ടായ വഴക്കിനിടെ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു.
ഇരുമ്ബനം മഠത്തിപ്പറമ്ബില്‍ കരുണാകരന് (64) ആണ് മരിച്ചത്.
ഓട്ടോത്തൊഴിലാളിയായ മകന് അവിന് എന്നു വിളിക്കുന്ന അമല്‍ (27)നെ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഏഴോടെയാണ് ഇവരുടെ വീട്ടില്‍ വഴക്കുണ്ടായത്. ബഹളത്തെ തുടര്‍ന്ന് എട്ടോടെ കരുണാകരന് തലയ്ക്കടിയേല്‍ക്കുകയായിരുന്നു.
ഇടയ്ക്ക് ഇവരുടെ കുടുംബത്തില്‍ വഴക്കുണ്ടാകാറുള്ളത് കൊണ്ട് സമീപവാസികളും ശ്രദ്ധിച്ചിരുന്നില്ല. കരുണാകരന്റെ ഭാര്യ രുഗ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും അവരും ഭര്‍ത്താവിന്റെ തലയ്ക്ക് പരുക്കേറ്റത് ഗൗനിച്ചില്ല. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ ഭര്‍ത്താവ് ബോധരഹിതനായി കിടക്കുന്നത് കണ്ട് തൃശൂരില്‍ ജോലി ചെയ്യുന്ന മൂത്ത മകനെ വിളിച്ചറിയിക്കുകയായിരുന്നു.
മകന് വീടിനടുത്തുള്ള ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് സമീപവാസികള്‍ വന്നു നോക്കുമ്ബോള്‍ തുണി കൊണ്ട് പുതച്ച നിലയില്‍ കരുണാകരന് മരിച്ചു കിടക്കുകയായിരുന്നു. സംഭവം അറിയിച്ചതിനെ തുടര്‍ന്നു ഹില്‍പാലസ് പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കോവിഡ് വന്ന് ക്വാറന്റൈനിലായിരുന്ന കുടുംബത്തിലുള്ളവര്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്.