മദ്യനയ അഴിമതി കേസ് ;മനീഷ് സിസോദിയയുടെ ജാമ്യ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും


ഡല്‍ഹി മദ്യനയ അഴിമതിയില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹര്‍ജി ഇന്ന് റോസ് അവന്യു പ്രത്യേക കോടതി പരിഗണിക്കും.സിസോദിയ അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുന്നും കസ്റ്റഡിയില്‍ തുടരേണ്ടതില്ല എന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.


പ്രത്യേക കോടതി ജഡ്ജി നഗ്പാല്‍ ആണ് ഹര്‍ജി പരിഗണിക്കുന്നത്.
സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി ഇന്നലെ ഏപ്രില്‍ 3 വരെ നീട്ടിയിരുന്നു. മദ്യ നയ അഴിമതിയിലെ കള്ളപ്പണഇടപെടുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയില്‍ ആണ് നിലവില്‍ സിസോദിയ. നാളെയാണ് ഇ ഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.സിസോദിയ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കൈമാറാന്‍ തയ്യാറായിട്ടില്ല എന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നുമാണ് സിബിഐയുടെയും ഇഡിയുടേയും ആരോപണം.




Sharing is Caring