ആലപ്പുഴ: മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് തൊഴിലാളികളെ കാണാതായി. എറണാകുളം വൈപ്പിനില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് മുങ്ങിയത്. ആലപ്പുഴയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് അപകടം ഉണ്ടായത്. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യതൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി.
നാവികസേനയുടെ കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.അപകടത്തെ തുടര്‍ന്ന് നാല് പേര്‍ തടിയില്‍ പിടിച്ചു കിടന്നു. നാവികസേനയുടെ ഇടപെടല്‍ കാരണമാണ് ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞത്.
കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണ് കടലിലുള്ളത്. കനത്ത മഴ ഇപ്പോഴും നിലയ്ക്കാതെ തുടരുകയാണ് ഇത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്














