മതപ്രഭാഷകയുടെ വീട്ടില്‍നിന്ന് 1.29 കോടി രൂപയും സ്വര്‍ണക്കട്ടികളും കണ്ടെടുത്തു


സ്വര്‍ണക്കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് പൊലിസ് നടത്തിയ റെയ്ഡില്‍ മതപ്രഭാഷകയുടെ വീട്ടില്‍നിന്ന് 1.29 കോടി രൂപയുടെ പുതിയ നോട്ടുകളും 80 ലക്ഷം രൂപയുടെ സ്വര്‍ണക്കട്ടികളും കണ്ടെടുത്തു. നോട്ടുകളില്‍ അധികവും പുതിയ 2000 രൂപയുടേതാണ്.


അഞ്ചു കോടി രൂപയുടെ സ്വര്‍ണം വാങ്ങി കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനു ജ്വല്ലറിയുടമ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലിസ് നടത്തിയ റെയ്ഡിലാണ് സ്വര്‍ണം കണ്ടെത്തിയത്. ബനാസംഗാത ജില്ലയിലെ മതപ്രഭാഷക നാല്‍പ്പത്തിയഞ്ചുകാരിയായ സാധ്വി ജയ്ശ്രീ ഗിരിയാണ് അറസ്റ്റിലായത്. ഒരു ക്ഷേത്രത്തിന്റെ രക്ഷാധികാരി കൂടിയാണ് ഇവര്‍.


80 ലക്ഷം രൂപവരുന്ന 24 സ്വര്‍ണക്കട്ടികള്‍ ഇവരുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. മദ്യം നിരോധിച്ച സംസ്ഥാനമാണ് ഗുജറാത്ത്.

സാധ്വിക്കൊപ്പമുള്ള മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.



Sharing is Caring