ആരെ ഊളമ്പാറയിലേയ്ക്ക് അയച്ചാലും മണിയെ അയയ്ക്കരുതെന്നും അവിടെയുള്ളവര്‍ ഓടിപ്പോകുമെന്നും തിരുവഞ്ചൂര്‍. സ്ത്വീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നിരവധി തവണ മണി പ്രസംഗിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരെ വളരെ മോശം പരാമര്‍ശം നടത്തിയിട്ടുള്ളയാളാണ് മണി.
ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയും മോശമായ പരാമര്‍ശമാണ് നടത്തിയത്. ഇങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് മന്ത്രിയായി കൊണ്ടു നടക്കുന്നതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

മകന് നഷ്ടപ്പെട്ട അമ്മയെപ്പോലും മോശമായി പറയുന്ന മണി പ്രാകൃതനാണെന്നും മണിയുടെ പ്രസംഗം ഒട്ടും അന്തസുളളതല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മണിയുടേത് നാടന്‍ ശൈലിയാണെന്നു പറഞ്ഞു ഇടുക്കിക്കാരെ മുഴുവന്‍ അപമാനിക്കരുത് മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയ്ക്ക് മറുപടിയായി തിരുവഞ്ചൂര്‍ പറഞ്ഞു













