മണിയുടെ മരണം : കീടനാശിനി ഉള്ളിലെത്തിയത് മദ്യസല്‍ക്കാരത്തിന് ശേഷം?


കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനി കലര്‍ന്നത് പാഡിയില്‍ നടന്ന മദ്യസല്‍ക്കാരം അവസാനിച്ച് മണിക്കൂറുകള്‍ക്കു ശേഷമെന്ന പോലീസിന്റെ നിഗമനം. ശരീരത്തില്‍ പ്രവേശിച്ചാലുടന്‍ ഛര്‍ദിയും അവശതകളും പ്രകടമാക്കുന്ന കീടനാശിനിയാണ് ഉള്ളില്‍ച്ചെന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇത്തരമൊരു നിഗമനത്തിലെത്തിയത്. മണിക്ക് അവശതകള്‍ അനുഭവപ്പെട്ടത് മദ്യസല്‍ക്കാരം അവസാനിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് എന്നതിനാല്‍ പിന്നീടെപ്പഴോ ആണ് കീടനാശിനി ഉള്ളിലെത്തിയതെന്നാണ് കരുതപ്പെടുന്നത്.




Sharing is Caring