മഞ്ചേശ്വരം സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പിടിയില്‍


മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകനായ അബ്ദുള്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. മുഖ്യപ്രതി അശ്വിതും ഇയാളുടെ സുഹൃത്ത് കാര്‍ത്തികുമാണ് പിടിയിലായത്. ഇവരെ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തുവരികയാണ്.


സോങ്കാലിലെ ഒളിസങ്കേതത്തില്‍ നിന്ന് കുമ്ബള സിഐയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ പോലീസ് രഹസ്യ കേന്ദ്രത്തില്‍ വെച്ച്‌ ചോദ്യംചെയ്യുകയാണ്. തിങ്കളാഴ്ച വൈകിട്ടോടെ മാത്രമെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളു. ചൊവ്വാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.


ഞായറാഴ്ച രാത്രി പതിനൊന്നോടെ വീട്ടിലേക്ക് പോകുമ്ബോഴാണ് ബൈക്കിലെത്തിയ ബിജെപി സംഘം വടിവാളുകൊണ്ട് വെട്ടിയത്. ബിജെപി ജില്ലാ നേതാവ് വത്സരാജിന്റെ മരുമകന്‍ അശ്വതിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.



Sharing is Caring