മകളുടെ കാമുകനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച അമ്മയും സഹോദരനും അറസ്റ്റില്‍


കൊട്ടാരക്കര ചെങ്ങമനാട് യുവാവിനെ കാമുകിയുടെ അമ്മയും സഹോദരനും ചേര്‍ന്ന് കാറിടിച്ചു കൊലപ്പെടുത്താന്‍ ശമിച്ചു.രാവിലെ 11 മണിയോടെയാണ് സംഭവം.നിസാര പരിക്കുകളോടെ പോള്‍ മാത്യു എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ മകള്‍ യുവാവിനൊപ്പം പോകുന്നത് അമ്മയുടെയും സഹോദരന്റെയും ശ്രദ്ധയില്‍പെട്ടിരുന്നു.തുടര്‍ന്ന് കാറില്‍ ഇരുവരും യുവാവിനെയും മകളെയും പിന്‍തുടരുകയായിരുന്നു.മകളെ ബൈക്കില്‍ നിന്ന് ഇറക്കിയ ശേഷം തിരികെ വരുമ്പോഴായിരുന്നു കാറിടിച്ച് കൊലപെടുത്താന്‍ നോക്കിയത്. പ്രതികളായ ഇരുവരെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പുനലൂര്‍ സ്വദേശിയായ സൂസന്‍ മകന്‍ അബി എന്നിവരാണ് പിടിയിലായത്.




Sharing is Caring