ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെയാത്ര അനിശ്ചിതത്തില്‍. മകന്റെ കല്യാണത്തിന് വേണ്ടി കേരളത്തിലേക്ക് മഅദനിക്ക് യാത്ര ചെയ്യണമെങ്കില്‍ സുരക്ഷാ ചെലവായ 11 ലക്ഷവും അതിന്റെ ജിഎസ്ടിയും അടക്കണമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് യാത്ര അനിശ്ചിത്വത്തിലായത്.
സുരക്ഷാ ജീവനക്കാരുടെ ശമ്പളം നല്‍കണമെന്നും കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്രയും തുക കെട്ടിവെക്കാനാവില്ലെന്ന് മഅദനി നിലപാടെടുത്തതോടെയാണ് യാത്ര നടക്കില്ലെന്ന അവസ്ഥയിലേക്കെത്തിയത്. കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പിഡിപി നേതാക്കള്‍ ആവശ്യപ്പെട്ടു.

മകന്‍ ഒമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ആഗസ്ത് 1 മുതല്‍ 14 വരെയാണ് മഅ്ദനിക്ക് കല്യാണ ചടങ്ങുകള്‍ക്കായി കേരളത്തില്‍ തങ്ങാന്‍ അനുമതി നല്‍കിയത്. ഈ കാലയളവിലെ സുരക്ഷാ ചെലവ് മഅ്ദനി തന്നെ വഹിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ആഗസ്ത് 9ന് തലശ്ശേരിയിലാണ് വിവാഹ ചടങ്ങ്.
കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിയുടെ സുരക്ഷാ ചെലവുകള്‍ ചൂണ്ടികാണിച്ച് കോടതിയില്‍ എതിര്‍പ്പ് ഉന്നയിച്ചെങ്കിലും സുരക്ഷാ ചെലവുകള്‍ വഹിക്കാമെന്ന പ്രശാന്ത് ഭൂഷണിന്റെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.













