നടിയെ ആക്രമിച്ച കേസില്‍ സിദ്ദിഖിനെ ചോദ്യം ചെയ്തു


നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്തു. ദിലീപുമായി ഏറ്റവും അടുപ്പമുള്ള ആള്‍ എന്ന നിലയിലാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. നടന്‍ ദിലീപിനെ ആലുവ പൊലീസ് ക്‌ളബില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്ത സമയത്തും വിവരങ്ങളറിയാന്‍ ഓടിയെത്തിയ ഏകനടനായിരുന്നു സിദ്ദിഖ്.


അമ്മയുടെ യോഗത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചത് ആരെല്ലാമായിരുന്നു എന്നും പൊലീസ് ചോദിച്ചറിഞ്ഞു. നേരത്തേ താരനിശയോടനുബന്ധിച്ചുള്ള റിഹേഴ്‌സല്‍ ക്യാമ്പിനിടെ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായ അസ്വാരസ്യങ്ങളും പൊലീസ് ചോദിച്ചു. താരനിശയില്‍ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്‌നമുണ്ടായെന്നു ഈ സമയം ഇവരെ പിടിച്ചുമാറ്റിയത് താനാണെന്നും സിദ്ദിഖ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ദിലീപിനെതിരായ സോഷ്യല്‍ മീഡിയ പ്രചരണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു സിദ്ദിഖ് രംഗത്തെത്തിയിരുന്നു.




Sharing is Caring