കൊച്ചി : ഭൂമിതര്‍ക്ക വിവാദം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച സംയുക്ത ഇടയലേഖനം ഇന്ന് പുറത്തിറങ്ങും. നാളെ പള്ളികളില്‍ വായിക്കും.ബിഷപ്പ് സെബാസ്റ്റിയന്‍ എടയന്ത്രത്തിനെ എറണാകുളം അങ്കമാലി അതിരൂപതയുടെഅഡ്മിനിസ്ട്രേറ്ററാക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനവും ഉടന്‍ പുറത്തിറങ്ങും. കൂരിയയുടെ പൂര്‍ണ ചുമതല എടയന്ത്രത്തിനാണ്. അതിരൂപതയുടെ സ്ഥാപനങ്ങളില്‍ നിന്ന് പണം കടം വാങ്ങി കടം വീട്ടാനാണ് എടയന്ത്രത്തിന്റെ തീരുമാന . ഇതിന്റെ ഭാഗമായി സ്ഥാപന ഡയറക്ടര്‍മാരുടെ യോഗം ഇന്ന് 10 മണിക്ക് ബിഷപ്പ് ഹൗസില്‍ ചേരും.
അതിരൂപത വേണ്ടെന്നു വച്ച മെഡിക്കല്‍ കോളേജിനായി ഭൂമി വാങ്ങിയതാണ് സഭയെ കടക്കെണിയിലാക്കിയത്. കടം വീട്ടാന്‍ ഭൂമി വിറ്റപ്പോള്‍ പണത്തിന് പകരം വീണ്ടും ഭൂമി വാങ്ങിയത് സംശയാസ്പദമാണെന്നായിരുന്നു ആരോപണം. ഇത്തരം ഇടപാടാണ് ഇന്ന് കാണുന്ന ഭീമമായ സാമ്ബത്തിക പ്രതിസന്ധിയിലേയ്ക്ക് അതിരൂപതയെ എത്തിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ, സിറോ മലബാര്‍ സഭയിലെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പ്പാപ്പയ്ക്ക് ഒരു വിഭാഗം വിശ്വസികള്‍ കത്തയച്ചിരുന്നു. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.2015 മുതല്‍ നടന്ന ഭൂമി ഇടപാടുകളില്‍ കള്ളപ്പണ ഇടപാടും നികുതി തട്ടിപ്പും നടന്നതായാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പത്രപരസ്യം നല്‍കാതെ സഭയുടെ ഭൂമി വിറ്റതിനെയും കത്തില്‍ ചോദ്യം ചെയ്തിരുന്നു.














