ഭൂമിക വീണ്ടും തെലുങ്കില്‍………….


വേണു ശ്രീ റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ഭൂമികാ ചൗള. നാനി നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് ഭൂമിക അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. നാനിയുടെ സഹോദരിയായാണ് ഭൂമിക അഭിനയിക്കുക. ആദ്യം ചിത്രത്തിനോട് വലിയ താത്പര്യം താരം കാണിച്ചിരുന്നില്ല. എന്നാല്‍ സംവിധായകന്‍ തിരക്കഥ പൂര്‍ണമായും വിശദീകരിച്ചതിന് ശേഷമാണ് അഭിനയിക്കാമെന്ന് സമ്മതിച്ചത്.


ഭൂമികയുടെ ഭര്‍ത്താവായി പ്രമുഖനായ ഒരു നടനെയാണ് അണിയറ പ്രവര്‍ത്തകര്‍ പരിഗണിക്കുന്നത്. അല്ലാരി നരേഷ് നായകനായ ലഡു ബാബു എന്ന ചിത്രത്തിലാണ് ഭൂമിക തെലുങ്കില്‍ അവസാനമായി അഭിനയിച്ചത്. ചിത്രം പരാജയമായിരുന്നു.




Sharing is Caring