ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തംനീട്ടി ഇന്ത്യ


ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തംനീട്ടി ഇന്ത്യ. ഏകദേശം 15 ടണ്‍ ദുരിതാശ്വാസവസ്തുക്കള്‍ മ്യാൻമറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു.ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകള്‍, സോളാർ ലാമ്ബുകള്‍, ജനറേറ്റർസെറ്റുകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയ സാധനങ്ങളാണ് അയക്കുന്നത്. ഹിൻഡണ്‍ വ്യോമസേനാസ്റ്റേഷനില്‍ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങള്‍കൊണ്ടുപോകുന്നത്.


മ്യാൻമറിലും തായ്‌ലൻഡിലുമുണ്ടായ ഉണ്ടായ ഭൂകമ്ബങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രിനരേന്ദ്ര മോദി. സാധ്യമായ എല്ലാ സഹായവും നല്‍കാൻ ഇന്ത്യ തയ്യാറാണെന്ന് ഉറപ്പുനല്‍കിയിരുന്നു. മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്ബത്തെത്തുടർന്നുള്ള സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.


സാധ്യമായ എല്ലാസഹായവും നല്‍കാൻ ഇന്ത്യ തയ്യാറാണ്. മ്യാൻമറിലും തായ്‌ലൻഡിലും സർക്കാരുകളുമായി ബന്ധൻവിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടുവെന്നാണ് അദ്ദേഹം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായഎക്‌സില്‍ കുറിച്ചത്.തായ്‍ലന്റിലെ ഇന്ത്യൻ എംബസി ഹെല്‍പ് ലൈൻ നേരത്തെ തുറന്നിരുന്നു.

തായ്‍ലന്റിലുള്ള ഇന്ത്യൻപൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളില്‍ +66 618819218 എന്ന നമ്ബറില്‍ ബന്ധപ്പെടാമെന്ന്‌എംബസി അറിയിച്ചു. ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യൻകോണ്‍സുലേറ്റിലെയും ജീവനക്കാർ സുരക്ഷിതരാണെന്നും എംബസി എക്സില്‍ പോസ്റ്റ് ചെയ്തഅറിയിപ്പില്‍ പറയുന്നു.

തുടർച്ചയായി ഉണ്ടായ രണ്ട് ഭൂചലനത്തില്‍ രാജ്യം ഞെട്ടിയിരിക്കുകയാണ് മ്യാൻമർ. 150 പേരോളം ഭൂചലനത്തില്‍പ്പെട്ട് മരിച്ചുവെന്നാണ് റിപ്പോ‍‌ർട്ടുകള്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 ന്(പ്രാദേശിക സമയം) മധ്യ മ്യാൻമറിലാണ് 7.7, 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ്ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.

മ്യാൻമറിലും അയല്‍ രാജ്യമായ തായ്‍ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ നിരവധിപ്പേർകെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോർട്ട്. രണ്ട് രാജ്യങ്ങളിലും സർക്കാറുകള്‍അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.



Sharing is Caring