ഭീകരാക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്; ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം


ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയോട് പാക്കിസ്ഥാൻ എങ്ങനെ പ്രതികരിക്കുമെന്ന സംശയം നിലനിൽക്കെ, ഏത് തരത്തിലുള്ള ആക്രമണവും നേരിടാൻ തയാറായിരിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മെട്രോ നഗരങ്ങക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകി.തന്ത്രപ്രധാന മേഖലകളിലും സുപ്രധാന കേന്ദ്രങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളായ ചന്തകൾ, പ്രാർഥനാലയങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കാനാണ് നിർദ്ദേശം.




Sharing is Caring