ഭീകരരുടെ ക്യാമ്പിലേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍


പാക്കധിനിവേശ കശ്മീരിലേക്ക് നുഴഞ്ഞു കടക്കാന്‍ ശ്രമിച്ച രണ്ടു പേരെ സൈന്യം പിടികൂടി. ഇവര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പരിശീലനത്തിന് പോകുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്തി.


വടക്കന്‍ കശ്മീലെ കുപ്‌വാരയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പുല്‍വാമ സ്വദേശികളായ ഡാനിഷ് ഗുലാം ലോണ്‍( 20) സുഹൈല്‍ അഹമ്മദ് ഭട്ട്( 21) എന്നിവരാണ് പിടിയിലായതെന്ന് എസ്പി ഷംഷീര്‍ ഹുസൈന്‍ പറഞ്ഞു. അതിര്‍ത്തികടക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്.


അതിര്‍ത്തി പ്രദേശങ്ങളുടെ മാപ്പും ഹിസ്ബുളുമായി ബന്ധപ്പെട്ട ചില പോസ്റ്ററുകളും ഇവരില്‍ നിന്ന് കണ്ടെത്തയിട്ടുണ്ട്. ഹിസ്ബുള്‍ ഭീകരന്‍ അഡ്‌നാനാണ് തങ്ങളെ സ്വാധീനിച്ചതെന്ന് ഇവര്‍ സൈന്യത്തോട് പറഞ്ഞു. ശ്രീനഗറിലെ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച് ഭീകരന്‍ ഇഷാഖ് പോളിനെ കാണണമെന്ന് അഡ്‌നാന്‍ പറഞ്ഞതായും ഇവര്‍ സമ്മതിച്ചിട്ടുണ്ട്



Sharing is Caring