ഭാ​ര​ത​ര​ത്നം സ​ന്യാ​സി​മാ​ര്‍​ക്ക‌ും നല്‍കിയാലെന്താ; ആവശ്യം ബാബാ രാംദേവിന്‍റേത്


ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ഭാ​ര​ത​ര​ത്നം സ​ന്യാ​സി​മാ​ര്‍​ക്കും ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യോ​ഗാ ഗു​രു ബാ​ബാ രാം​ദേ​വ് രം​ഗ​ത്ത്. ക​ഴി​ഞ്ഞ എ​ഴു​പ​ത് വ​ര്‍​ഷ​ത്തി​നി​ടെ സ​ന്യാ​സി സ​മൂ​ഹ​ത്തി​ല്‍​നി​ന്ന് ഒ​രാ​ളെ പോ​ലൂം ഇ​തി​ന് പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്നും രാം​ദേ​വ് കു​റ്റ​പ്പെ​ടു​ത്തി.


അ​ടു​ത്ത വ​ര്‍​ഷ​മെ​ങ്കി​ലും ഭാ​ര​ത​ര​ത്ന​യ്ക്കു​ള്ള പ​ട്ടി​ക​യി​ല്‍ സ​ന്യാ​സി ശ്രേ​ഷ്ഠ​ന്‍​മാ​രെ​യും ഉ​ള്‍​പ്പെ​ടു​ത്ത​ണം. മ​ഹ​ര്‍​ഷി ദ​യാ​ന​ന്ദ സ​ര​സ്വ​തി, സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍, ശി​വ​കു​മാ​ര സ്വാ​മി എ​ന്നി​വ​രി​ല്‍ ആ​രെ​യെ​ങ്കി​ലും പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കു​മെ​ന്നും രാം​ദേ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.




Sharing is Caring