ഭാര്യയെയും കുഞ്ഞിനെയും പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു: യുവാവ് പിടിയില്‍


കോന്നി: പെട്രോളൊഴിച്ച്‌ കത്തിച്ച നിലയില്‍ യുവതിയെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതുപേഴുങ്കല്‍ താന്നിനില്‍ക്കും മുകളില്‍ രതീഷിന്റെ ഭാര്യ രമ്യ(29) മകന്‍ അഭിജിത്ത്(5) എന്നിവരെയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപവാസി ഇവരെ കോന്നി ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പ്രഥമശുശ്രുഷ നല്‍കി പത്തനംതിട്ട ജനറലാശുപത്രിയിലേയ്ക്കും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി.


അഭിനവിനെ പിന്നീട് മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലന്‍പടി ജംങ്ഷനു സമീപം ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ ഇന്നലെ വൈകുന്നേരം ആറരയ്ക്കായിരുന്നു സംഭവം. രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.




Sharing is Caring