കോഴിക്കോട്: കോഴിക്കോട് ചെലവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചെലവൂര്‍ സ്വദേശിയായ ശോഭയാണ് മരിച്ചത്. തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് രാഘവനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ കുറേക്കാലമായി മനസിക രോഗത്തിനുള്ള ചികിത്സയിലായിരുന്നു രാഘവന്‍. ഇതാകാം കൊലപാതകത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ശോഭയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ വീട്ടില്‍ എത്തിയെങ്കിലും ഉള്ളില്‍ നിന്നും പൂട്ടിയിരുന്നതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴേക്കും ശോഭ മരിച്ചിരുന്നു.സംഭവ ശേഷം ശോഭയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തൊട്ടടുത്ത മുറിയില്‍ രാഘവന്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. രാഘവന്റെ നില ഗുരുതരമല്ലെന്നാണ് വിവരം.














