മരട് ഫ്ലാറ്റുടമകളുടെ കാര്യത്തിൽ ആശങ്ക;അടിയന്തര ഇടപെടലിന്‍റെ ആവശ്യം ഉണ്ടെന്ന് ഗവര്‍ണര്‍


കോഴിക്കോട്: മരട് ഫ്ലാറ്റ് ഉടമകളുടെ കാര്യത്തിൽ വലിയ ആശങ്ക ഉണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ അടിയന്തര ഇടപെടലിന്‍റെ ആവശ്യം ഉണ്ട്. എങ്ങനെ ഇടപെടണം എന്ന് ആലോചിക്കുകയാണ്. അത് എങ്ങനെ എന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.


പ്രശ്നം കോടതിയുടെ പരിഗണനയിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രശ്നത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകൾ ഗവര്‍ണറെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം.




Sharing is Caring