ഭാഗീകമായി പ്രവര്‍ത്തിച്ച്‌ എ.ടി.എം; 18 വരെ 2000വും പിന്നെ 4000വും പിന്‍വലിക്കാം

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ എടിഎമ്മുകള്‍ ഭാഗീകമായി തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. കള്ളപ്പണം തടയുക എന്ന ഉദ്ദേശത്തോടെ രാജ്യത്തുനിന്നും 500ന്‍റെയും 1000ത്തിന്‍റെയും നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച്‌ രണ്ടാം പ്രവര്‍ത്തിദിവസമാണ് എ.ടി.എമ്മുകള്‍ തുറന്നത്.
ജനങ്ങള്‍ക്ക് മിച്ചം നല്‍കിയതോടെ 100ന്‍റേയും 50തിന്‍റെയും നോട്ടുകള്‍ക്കും ക്ഷാമത്തിലാണ്. എന്നാല്‍, എല്ലാ ബാങ്കുകളിലും ആവശ്യത്തിന് പണമില്ലാത്തതിനാല്‍ എ.ടി.എമ്മുകള്‍ ഉച്ചയോടെ മാത്രമെ പണം ലഭിക്കാന്‍ സാധ്യതയൊള്ളു. കൊച്ചിയില്‍ രാവിലെ തന്നെ സ്വകാര്യ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകള്‍ മാത്രമാണ് തുറന്നത്. എസ്ബിഐയുടെ പല ശാഖകളിലും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്ന തുക നല്‍കാന്‍ സാധിച്ചിരുന്നില്ല.

അതേസമയം ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന കൗണ്ടറുകളില്‍ മാത്രമെ പണം ലഭിക്കുകയൊള്ളു എന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പുറംകരാര്‍ നല്‍കിയിട്ടുള്ള എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനാകില്ലെന്നും പറഞ്ഞിരുന്നു.
വൈകാതെ തന്നെ 2000ത്തിന്‍റെ നോട്ടുകള്‍ എടിഎമ്മുകളില്‍ ലഭ്യമായിത്തുടങ്ങും. 19 മുതല്‍ 4000 രൂപ വരെ പിന്‍വലിക്കാന്‍ സാധിക്കും. ഇത് പുറത്തുവരുന്നതിന്‍റെ അളവിലുള്ള പ്രശ്നങ്ങളും സോഫ്റ്റ്വയര്‍ പ്രശ്നങ്ങള്‍ കാരണവുമാണ് വൈകുന്നത്. 500റിന്‍റെ നോട്ടുകള്‍ സംസ്ഥാനത്ത് ലഭിച്ച്‌ തുടങ്ങുന്നതേയുള്ളു. വരും ദിവസങ്ങളില്‍ ഇതും ആളുകളിലെത്തിക്കാനാകുമെന്നാണ് വിശ്വസിക്കുന്നതായാണ് എസ്ബിഐ അധികൃതര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *