ഭര്‍ത്താവിനെ കൊന്ന് കുളത്തില്‍ താഴ്ത്തിയ യുവതിയും കാമുകനും അറസ്റ്റില്‍


മൈസൂര്‍: മദ്യപാനിയായ ഭര്‍ത്താവിനെ കൊന്ന് കുളത്തില്‍ തള്ളിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍.


മൈസൂര്‍ കെആര്‍ നഗര സ്വദേശിയായ ആനന്ദും ഭാര്യ ശാരദയും സാലിഗ്രാമയിലാണ് താമസിച്ചിരുന്നത്. ദിവസവും മദ്യപിച്ച്‌ ലക്കുകെട്ടാണ് ആനന്ദ് വീട്ടിലെത്തിയിരുന്നത്. ഇതില്‍ മനംമടുത്ത ശാരദ ആനന്ദിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. ഭര്‍ത്താവിനെ കൊന്ന് കാമുകനൊപ്പം ജീവിക്കാനായിരുന്നു പദ്ധതി. ജൂണ്‍ 22 നായിരുന്നു സംഭവം.


പതിവുപാേലെ മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ ശാരദ ഒളിപ്പിച്ച്‌ നിറുത്തിയിരുന്ന കാമുകന്‍ ബാബു തലക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.മൃതദേഹം രാത്രി ആനന്ദിന്റെ ബൈക്കില്‍ കൊണ്ടുപോയി ഒരു കുളത്തില്‍ തള്ളി. അടുത്ത ദിവസം ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ശാരദ തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി. ഇതില്‍ സംശയം തോന്നിയ പൊലീസ് ശാരദയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍െറ ചുരുളഴിഞ്ഞത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.



Sharing is Caring