വാഷിങ്ടണ്‍: ബന്ധം ഉൗട്ടിയുറപ്പിക്കാന്‍ യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി ഇന്ത്യ സന്ദര്‍ശിക്കുന്നു. രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനിടെ, അവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ ബിസിനസ് മേധാവികളെയും കാണും. ഇന്ത്യന്‍ വംശജയാണ് നിക്കിഹാലി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും ഉടന്‍ യു.എസ് സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സൗത് കരോലൈന ഗവര്ണറായിരിക്കവെ, 2014ല്‍ നിക്കി ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്













