ആപ്പിളിന്റെ ബ്ലൂ ടിക് വെരിഫിക്കേഷന് ഫേസ്ബുക്ക് റിമൂവ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ പുതിയ സ്വകാര്യത നയങ്ങളിലുള്ള ഫേസ്ബുക്കിന്റെ എതിര്‍പ്പും തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളുമാണ് ഫേസ്ബുക്കിന്റെ ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നാണ് അഭ്യൂഹങ്ങളെന്ന് ഡെയ്ലി മെയ്ല് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ 13 മില്യണ്‍ ഫോളോവേഴ്സുള്ള ആപ്പിളിന്റെ ഫേസ്ബുക്ക് പേജിന് ബ്ലൂ ടിക് ഇല്ല. ചൊവ്വാഴ്ച വരെ ആപ്പിളിന് ബ്ലൂ ടിക് ഉണ്ടായിരുന്നതായാണ് ടെക് വിദഗ്ധന്‍ മാറ്റ് നവേരയുടെ ട്വീറ്റില്‍ പറയുന്നത്.
പേജിന്റെ ആധികാരിതക ഉറപ്പാക്കാനും ഡ്യൂപ്ലിക്കേറ്റ് പേജുകളില്‍ നിന്നും യഥാര്‍ത്ഥ പേജിനെ തിരിച്ചറിയുന്നതിനും വേണ്ടിയാണ് ഫേസ്ബുക്ക് ബ്ലൂ ടിക് വെരിഫിക്കേഷന് നല്‍കുന്നത്. ആപ്പിളിന്റെ എതിരാളികളായ മൈക്രോസോഫ്റ്റ്, സാംസങ്, ഹെവ്ലറ്റ് പക്കാര്‍ഡ് തുടങ്ങിയ കമ്പനികളുടെയെല്ലാം ബ്ലൂ ടിക് അതേപടി തുടരുന്നതിനാല്‍ ആപ്പിളിന്റെ ബ്ലൂ ടിക് ഇല്ലാത്തത് സാങ്കേതിക പ്രശ്നമാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.