ബ്രെക്സിറ്റ് കരാറിലെ ഭേദഗതികള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ പച്ചക്കൊടി


ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പിരിയാന്‍ തയ്യാറാക്കിയ ബ്രെക്സിറ്റ് കരാറിലെ ഭേദഗതികള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ പച്ചക്കൊടി. എന്നാല്‍ മാറ്റങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ കൂടി അംഗീകരിക്കേണ്ടിവരും. ബ്രെക്സിറ്റ് കരാറിലെ പ്രശ്നങ്ങള്‍ മറി കടക്കാന്‍ ഗ്രഹാം ബ്രാഡി കൊണ്ടു വന്ന സര്‍ക്കാര്‍ അനുകൂല ഭേദഗതി നിര്‍ദ്ദേശം 16 വോട്ടുകള്‍ക്കാണ് പാസ്സായത്.


ബ്രെക്സിറ്റ് ശേഷവും വടക്കന്‍ അയര്‍ലന്‍ഡിനും ഐറിഷ് റിപ്പബ്ലിക്കിനുമിടയില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് അടക്കമുള്ള ബദല്‍ നീക്കങ്ങള്‍ നടത്താനാണ് അനുമതി. ഉടമ്ബടിയുടെ നിയമ പരിധിക്ക് അകത്ത് നിന്ന് സമാവായ ചര്‍ച്ചകള്‍ നടത്താനായി ബ്രേഡിയുടെ ഭേദഗതി നിര്‍ദ്ദേശത്തെ പിന്തുണയ്ക്കണമെന്ന് വോട്ടടെുപ്പിന് മുന്പ തെരേസ മേ അഭ്യര്‍ത്ഥിച്ചിരുന്നു.
ഉപാധികളില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ഭേദഗതി എംപിമാര്‍ തള്ളി. പാര്‍ലമെന്‍റില്‍ തീരുമാനം കണക്കിലെടുത്ത് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തി മാറ്റങ്ങളോടു കൂടിയ കരാര്‍ സാധ്യമാക്കന്‍ പറ്റുമെന്നാണ് തെരേസാ മേയുടെ പ്രതീക്ഷ. മാര്‍ച്ച്‌ 29നാണ് ബ്രെക്സിറ്റ് നടപടികളിലേക്ക് ബ്രിട്ടന്‍ കടക്കേണ്ടത്. അതിന് മാറ്റമുണ്ടാകില്ല.


യൂറോപ്യന്‍ യൂണിയനുമായി മേ ചര്‍ച്ച ചെയ്തു തയാറാക്കിയ ആദ്യത്തെ കരാര്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയതോടെയാണു് ഭേദഗതികള്‍ക്കായി പുനരാലോചന തുടങ്ങിയത്. അതുകൊണ്ടു തന്നെ കടുത്ത നിലപാടില്‍ നില്‍ക്കുന്ന യുറോപ്യന്‍ യൂണിയനെ അനുനയിപ്പിക്കുക അത്ര എളുപ്പമാവില്ല ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക്.



Sharing is Caring