ഒ എം ജോര്‍ജ്ജിനെതിരെ നടപടി ഉണ്ടാകുമെന്ന് ഐ സി ബാലകൃഷ്ണന്‍

വയനാട്: ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന് ആരോപണം ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ്ജിനെതിരെ നടപടി ഉണ്ടാകുമെന്ന് വയനാട് ഡിസിസി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണന്‍. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ബ്ലോക്ക്,മണ്ഡലം കമ്മിറ്റികളോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് മുമ്ബ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചശേഷം കെപിസിസിക്ക് സമര്‍പ്പിക്കുമെന്നും അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു.

മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ വയനാട് ഡിസിസി സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ ഒ എം ജോര്‍ജ് ബലാത്സംഗം ചെയ്തെന്നാണ് പരാതി . പെണ്‍കുട്ടിയെ ഇയാള്‍ ഒന്നര വര്‍ഷം പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു . ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ചൈല്‍ഡ്‍ ഇപ്പോള്‍ ലൈനിന്‍റെ സംരക്ഷണയിലാണ്. ഒ എം ജോര്‍ജിനെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിവരം പുറത്തുവന്നതോടെ ഒ എം ജോര്‍ജ് ഒളിവിലാണ്. കേസ് പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ഡിവൈഎസ്‍പിക്ക് കൈമാറും.

ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ഉമ്മര്‍ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ ഒ എം ജോര്‍ജ് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *