ബ്രിട്ടനില്‍ വോട്ടെണ്ണല്‍ തുടങ്ങി; ആദ്യഫലസൂചനകള്‍ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലം


ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫലസൂചനകള്‍ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമാണ്. ഇതുവരെ ഫലമറിഞ്ഞ 170 സീറ്റിൽ 86 സീറ്റും ലേബർ പാർട്ടി നേടി. ഭരണകക്ഷിയായ കണസർവേറ്റീവിന് 66 സീറ്റേ ലഭിച്ചു.


പാര്‍ലമെന്റിലെ 650 സീറ്റുകളിലേക്ക് മൊത്തം മൂവായിരം പേരാണ് മത്സരിച്ചത്. ജനവിധി തേടിയവരില്‍ 56 ഇന്ത്യന്‍വംശജരും ഉള്‍പ്പെടുന്നു. രാജ്യത്തെ 40,000 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്.


തെരേസ മേയ്ക്ക് പിന്തുണ നഷ്ടപ്പെട്ട സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ ലേബർ ശ്രമിക്കുമെന്നും ഇതിന് ഇതിന് മറ്റുപാർട്ടികൾ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷയെന്നും ഷേഡോ വിദേശകാര്യ സെക്രട്ടറി എമിലി തോൺബെറി പറഞ്ഞു.



Sharing is Caring