ഇനിയും തിരിച്ചറിയാന്‍ സാധിയ്ക്കാത്ത തരത്തിലുള്ള കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതോടെ ബ്രിട്ടണ് അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അറിയിച്ചു. ബ്രസീലില്‍ പുതിയ കൊറോണ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് തെക്കേ അമേരിക്കയില്‍ നിന്നും പോര്‍ച്ചുഗലില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ നിരോധനം നിലവില്‍ വന്നിരുന്നു.
ഫെബ്രുവരി 15 വരെ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടാകുമെന്നും ബോറിസ് ജോണ്സണ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അറിയിച്ചു.