9-ാം വട്ട ചര്‍ചയും പരാജയം; സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച്‌ കര്‍ഷക സംഘടനകള്‍

കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം വ്യാപിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തില്‍ നിശ്ചയിച്ച ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. ഭേദഗതികളില്‍ ചര്‍ചയാകാമെന്ന കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ നിര്‍ദേശം കര്‍ഷകര്‍ വെള്ളിയാഴ്ച തള്ളിയിരുന്നു.

നിയമം റദ്ദാക്കുന്ന നടപടികളിലാകണം ചര്‍ച്ചയെ നിലപാട് കര്‍ഷക സംഘനകള്‍ ആവര്‍ത്തിച്ചു. ഭേദഗതികളിലെ ആശങ്കകള്‍ ചര്‍മ്മ ചെയ്യാമെന്നായിരുന്നു കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറിന്റെയും പീയുഷ് ഗോയലിന്റെയും പ്രതികരണം. സമരക്കാരെ കേന്ദ ഏജന്‍സികളെ വച്ച്‌ വേട്ടയാടുന്നതിലും കര്‍ണാലില്‍ 1000 കര്‍ഷകര്‍ക്കെതിരെ കേസെടുത്തലിലും കര്‍ഷക സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. 10-ാം വട്ട ചര്‍ച ജനുവരി 19ന് നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *