കോഴിക്കോട് : ഒളിവിലായിരുന്ന ബോഡോ തീവ്രവാദി കക്കോടിയിൽ പിടിയിലായി. കോഴിക്കോട് കക്കോടിമുക്കില്‍ നിന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്.ബോഡോ സായുധ ഗ്രൂപ്പായ എന്‍ഡി.എഫ്.ഡിയുടെ സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറിയും ബറ്റലിയന്‍ ചീഫ് കമാന്‍ഡറുമായി ഡിന്‍ഡ ഒരു മാസമായി കേരളത്തില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു .കോഴിക്കോട് ചേവായൂര്‍ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയത ശേഷം ഡിന്‍ഡയെ കോടതിയില്‍ ഹാജരാക്കും. പിന്നീട് അസം പോലീസിനു കൈമാറും.












