ബൈക്ക് മോഷണം;തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍


കോഴിക്കോട്: ബൈക്ക് മോഷണക്കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. കൊലൂര്‍ മാരിയമ്മന്‍ കോവിലിനു സമീപം താമസിക്കുന്ന പരമശിവം ആദിമൂലത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നും ട്രെയിനില്‍ രാത്രി നഗരത്തിലെത്തുന്ന ഇയാള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം, ആനിഹാള്‍ റോഡ്, പാളയം എന്നിവിടങ്ങളില്‍ കറങ്ങി നടന്നാണ് വാഹനങ്ങള്‍മോഷ്ടിക്കുന്നത്.


നിരവധി ബൈക്കുകള്‍ മറ്റു സ്ഥലങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഒരു രാത്രി മൂന്ന് ബൈക്കുകള്‍ വരെ ഇയാള്‍ കവര്‍ന്നിട്ടുണ്ട്. അന്തര്‍സംസ്ഥാന വാഹനമോഷണ സംഘത്തില്‍പെട്ടയാളാണോ പ്രതിയെന്നും പൊലീസ് ഇയാളോടൊപ്പം മറ്റ് സഹായികളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എസ്‌.ഐ കെ.ടി. ബിജിത്ത്, സീനിയര്‍ സി.പി.ഒ ജയചന്ദ്രന്‍, ഓം പ്രകാശ്, സി.പി.ഒമാരായ ശ്രീലിന്‍സ്, രാകേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




Sharing is Caring