ബൈക്ക് മാന്‍ഹോളില്‍ വീണ് യുവാവ് വെന്തുമരിച്ചു


നീയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മാന്‍ഹോളിലേക്ക് മറിഞ്ഞ് 27-കാരനായ യുവാവ് കൊല്ലപ്പെട്ടു. മാന്‍ഹോളിലേക്ക് മറിഞ്ഞ് ബൈക്കിന് തീപിടിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റാണ് യുവാവ് കൊല്ലപ്പെട്ടത്.


ചൊവ്വാഴ്ച രാത്രി 12.30 ഓടെയാണ് അപകടം ഉണ്ടാവുന്നത്. മുംബൈയിലെ ഉല്‍വെ സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അയാള്‍ ബൈക്കില്‍ നിന്ന് ചാടുകയായിരുന്നു. മാന്‍ഹോളിലേക്ക് വീണ യുവാവിന് പിന്നാലെ ബൈക്ക് അതിലേക്ക് വീണു. തുടര്‍ന്ന് ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.


വഴിയാത്രക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അപകട സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് പോലീസ് അപകടം പറ്റിയ യുവാവിനെയും ബൈക്ക് പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അപകട സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. അതിനാലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.



Sharing is Caring