പത്തനംതിട്ട: ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. റാന്നി തിയ്യാടിക്കലിലാണ് അപകടം.മരിച്ച അമല്‍ സൈനികനാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറി രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.













