ബേബിയുടെയും വിഎസിന്‍റെയും നിലപാട് സുപ്രീം കോടതി വിധിയെ ന്യായീകരിക്കലാണെന്ന് ഉമ്മന്‍ചാണ്ടി


വധശിക്ഷയ്ക്കെതിരേ എം.എ.ബേബിയും വി.എസ്.അച്യുതാനന്ദനും നിലപാടെടുക്കുന്നത് സുപ്രീം കോടതി വിധിയെ ന്യായീകരിക്കലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഎസില്‍നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല. ജനരോഷം തിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷയില്‍ ഇളവു നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശങ്ങള്‍.
ഗോവിന്ദച്ചാമിയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് നിയമ മന്ത്രി എ.കെ ബാലന്‍ പറയുമ്ബോള്‍ വധശിക്ഷ നല്‍കേണ്്ടതില്ലെന്ന് വി.എസ്.അച്യുതാനന്ദനും പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും നിലപാടെടുക്കുന്നു.




Sharing is Caring