ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടിലുണ്ടായ സ്ഫോടനം സംബന്ധിച്ച് അന്വേഷിക്കാന്‍ എഫ്ബിഐയും. 172 പേര് മരിക്കാനിടയായ സ്ഫോടനം സംബന്ധിച്ച് എഫ്ബിഐ അന്വേഷിക്കുമെന്ന് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനായ ഡേവിഡ് ഹാലെയാണ് അറിയിച്ചത്.
ലെബനന്സിന്റെ ക്ഷണപ്രകാരം അന്താരാഷ്ട്ര അന്വേഷണസംഘത്തോടൊപ്പം എഫ്ബിഐയും ചേരുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് എഫ്ബിഐ സഹായിക്കുമെന്നും ഹാലെ പറഞ്ഞു.
കഴിഞ്ഞ നാലിനു ബെയ്റൂട്ട് തുറമുഖത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. തുറമുഖത്തെ ഗോഡൗണില്‍ മുന്‍കരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റിനു തീപിടിച്ചാണ് ദുരന്തം.